Latest Updates

തിരുവനന്തപുരം: മെയ് മാസത്തെ ക്ഷേമ പെന്‍ഷനോടൊപ്പം ഒരു മാസത്തെ കുടിശ്ശിക കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ആരംഭിക്കുന്നു. ഗുണഭോക്താക്കള്‍ക്ക് മൊത്തം 3200 രൂപ വീതം ലഭിക്കും. മെയ് 24 (ശനി) മുതല്‍ വിതരണം തുടങ്ങുന്ന പെന്‍ഷന്‍ ജൂണ്‍ 5ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് സർക്കാർ നിർദ്ദേശം നല്‍കി. 2000 രൂപയുടെ വായ്പ സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെന്‍ഷന്‍ അനുവദിച്ചത്. ധന ഞെരുക്കത്തിന്റെ ഭാഗമായി ക്ഷേമ പെന്‍ഷന്റെ അഞ്ചു ഗഡുക്കളാണ് കുടിശികയായി ഉണ്ടായിരുന്നത്. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. അതില്‍ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡുക്കള്‍ ഈ സാമ്പത്തിക വര്‍ഷം നല്‍കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതില്‍ ഒരു ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചത് എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. 62 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice